ഗോരഖ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശിശുമരണം

Published : Oct 09, 2017, 02:55 PM ISTUpdated : Oct 05, 2018, 02:25 AM IST
ഗോരഖ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശിശുമരണം

Synopsis

ഗോരഖ്പുർ: ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരിച്ചത്. മസ്തിഷ്കജ്വരം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ചതിൽ അഞ്ച് കുട്ടികൾ ബിഹാർ സ്വദേശികളാണ്. 

കഴിഞ്ഞ ഓഗസ്റ്റിൽ ഓക്സിജൻ ലഭിക്കാതെ ബിആർഡിയിൽ 63 കുട്ടികൾ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി പ്രിൻസിപ്പലിനെതിരെയും ഓക്സിജൻ വിതരണം ചെയ്ത കന്പനി ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

ഈ വർഷം ജനുവരി മുതൽ 1,470 കുട്ടികളെയാണ് ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 310 കുട്ടികൾ മരിച്ചതായും ഡോക്ടർമാർ അറിയിച്ചു. മസ്തിഷ്കജ്വരത്തെ തുടർന്നാണ് ഭൂരിഭാഗം കുട്ടികളും മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു
പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം; ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി, കേസെടുത്ത് പൊലീസ്