പുതിയ മാറ്റവുമായി കേരളാ പൊലീസ്; 17 അഡീഷനൽ എസ് പിമാരെ നിയമിക്കണമെന്ന് ശുപാര്‍ശ

By Web TeamFirst Published Sep 26, 2018, 10:01 AM IST
Highlights

കേരള പൊലീസിൽ അഡീഷണൽ എസ്പി തസ്തിക വരുന്നു. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. പൊലീസ് സ്റ്റേഷൻ ഭരണം സിഐമാർക്ക് കൈമാറിയതിന്പിന്നാലെ സേനയിൽ മറ്റൊരു ഘടനാ മാറ്റം കൂടി.


തിരുവനന്തപുരം: കേരള പൊലീസിൽ അഡീഷണൽ എസ്പി തസ്തിക വരുന്നു. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. പൊലീസ് സ്റ്റേഷൻ ഭരണം സിഐമാർക്ക് കൈമാറിയതിന്പിന്നാലെ സേനയിൽ മറ്റൊരു ഘടനാ മാറ്റം കൂടി.

ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ എസ്പി മാർ. ക്രമസമാധാന ചുമതലക്കൊപ്പം സ്റ്റേഷൻ ചുമതലയുടെ ഏകോപനത്തിനുമാണ് നിയമനം. ജില്ലാ പൊലീസ് മേധാവിമാരുടെ ജോലിഭാരം കുറക്കലാണ് ലക്ഷ്യം. 17 സീനിയർ ഡിവൈഎസ്പിമാർക്കാകും ഇത് വഴി സ്ഥാനക്കയറ്റം കിട്ടുക.

ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ രണ്ട് അഡീഷനൽ എസ്പിമാരെ നിയോഗിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ഇത് ആഭ്യന്തര വകുപ്പ് അംഗീകരിച്ചല്ല. സർക്കാരിൻറെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും എഎസ്പി നിയമനം. സംസ്ഥാനത്ത് നിലവിൽ 42 ഐപിഎസുകാരല്ലാത്ത എസ് പിമാരാണുള്ളത്. 

ഇവരെ നിലവിൽ വിജിലൻസ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യൽ യൂണിറ്റുകളിലാണ് നിയമിക്കുന്നത്. ക്രമസമാധാന ചുമതലയിൽ ഐപിസുകാരല്ലാത്ത എസ്പിമാർ‍ക്കും അവസരവേണമെന്ന വർഷങ്ങളായ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. ആഭ്യന്ത്രവകുപ്പിൻറെ ശുപാർശത്തിൽ മന്ത്രിസഭാ.യോഗം അന്തിമ തീരുമാനം എടുക്കും

click me!