കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ

By Web TeamFirst Published Sep 26, 2018, 9:54 AM IST
Highlights

ശരീരത്തിലെ ലവണാശംങ്ങളുടെ നഷ്ടം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഐവി ഫ്ലൂയിഡ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ സൂക്ഷിക്കുന്നത് അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ. ആശുപത്രി മാലിന്യങ്ങൾ തള്ളുന്നതിന് തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പികളിൽ അധികവും എലി കടിച്ച് മുറിച്ച നിലയിലാണുള്ളത്.


കോഴിക്കോട്: ശരീരത്തിലെ ലവണാശംങ്ങളുടെ നഷ്ടം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഐവി ഫ്ലൂയിഡ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ സൂക്ഷിക്കുന്നത് അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ. ആശുപത്രി മാലിന്യങ്ങൾ തള്ളുന്നതിന് തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പികളിൽ അധികവും എലി കടിച്ച് മുറിച്ച നിലയിലാണുള്ളത്.

അത്യാഹിത വിഭാഗത്തിന് അടുത്തുള്ള ഇടനാഴിയിലൂടെയാണ് മൃതദേഹവും ആശുപത്രി മാലിന്യവും പുറത്തേക്ക് കൊണ്ടുപോകുന്നത്. ഇവിടെയാണ് ഐവി ഫ്ലൂയിഡ് കൂട്ടിയിട്ടിരിക്കുന്നത്. പെട്ടികളിൽ ചിലത് എലി കടിച്ച് മുറിച്ചിട്ടുണ്ട്. കുപ്പി പൊട്ടി മരുന്ന് ഇവിടെ ഒഴുകിയിട്ടുണ്ട്. അണുവിമുക്തമായ മുറികളിൽ നിശ്ചിത ഊഷ്മാവിൽ വേണം ഇത്തരം മരുന്നുകൾ സൂക്ഷിക്കാൻ എന്നാണ് മാനദണ്ഡം. സൂര്യപ്രകാശം കടക്കാത്ത സാഹചര്യവും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാൽ ഈ നിബന്ധനകളെല്ലാം അവഗണിച്ചിരിക്കുകയാണ് ഇവിടെ.

2021 വരെ കാലാവധിയുള്ള മരുന്നുകളാണെന്ന് ലേബലിൽ നിന്ന് വ്യക്തം. ഓരോ വർഷവും 15 കോടിയിലധികം രൂപയുടെ മരുന്നുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. സ്ഥല പരിമിതിയാണ് മരുന്നുകൾ ഇങ്ങനെ പുറത്ത് കൂട്ടിയിടാൻ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം.

click me!