
കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ പട്ടാപ്പകൽ ബോംബ് എറിഞ്ഞ് ഭീകര അന്തരിക്ഷം സൃഷ്ടിച്ച വിദ്യാർത്ഥിയെ പരവൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു. തുമ്പ പൊലീസ് സ്റ്റേഷനില്‍ പ്രതിയായ വിദ്യാർത്ഥിക്ക് എതിരെ വധശ്രമത്തിന് കേസ്സുണ്ട്. തന്നെ കളിയാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പകലാണ് പതിനേഴുകാരൻ ഇടുക്കി സ്വദേശി അഫ്സല്‍ ഖാന് എതിരെ ബോംബ് ഏറിഞ്ഞത്.
പാല്‍ വാങ്ങാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. രണ്ട് ബോംബുകളാണ് അഫ്സലിന് നേരെ ഏറിഞ്ഞത്. വിദ്യാർത്ഥി സ്വയം നിർമ്മിച്ചവയാണ് ബോംബുകളെ ന്ന് പൊലീസ് കണ്ടെത്തി. വെടിമരുന്ന് സംഘടിപ്പിച്ച ശേഷം ശുചിമുറിയില്‍ വച്ചാണ് ബോംബ് നിർമ്മിച്ചത്. ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്ന് ബോംബുകളും പാരിപ്പള്ളി പൊലീസ് കണ്ടെത്തി. വിദ്യാർത്ഥിയെ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഒരുബന്ധവും ഇല്ലന്നും കളിയാക്കുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ലെന്നും അഫ്സല്‍ പറയുന്നു.
നാട്ടുകാർ തടഞ്ഞ് വച്ചതിന് ശേഷം പൊലീസിനെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ ഒടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുമ്പ സ്വദേശിയായ വിദ്യാർത്ഥി നേരത്തെ ബോംബ് ഏറ് കേസ്സിലും വധശ്രമകേസ്സിലും പ്രതിയാണ്. തുമ്പയിലുള്ള നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് ഇവരുടെ കുടുംബം പാരിപ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു. പരവൂർ കോടതിയിലാണ് വിദ്യാർത്ഥിയെ ഹാജരാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam