മഞ്ചേരിയിൽ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; എട്ട് പേര്‍ അറസ്റ്റില്‍

Published : Jan 22, 2019, 09:27 PM IST
മഞ്ചേരിയിൽ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; എട്ട് പേര്‍ അറസ്റ്റില്‍

Synopsis

മഞ്ചേരിയിൽ 14 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 22 വയസുകാരൻ മുതൽ 53 വയസുള്ള മധ്യവയസ്കൻ വരെ ഉൾപ്പെടുന്നു.

മലപ്പുറം: മഞ്ചേരിയിൽ 14 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്ലാരപ്പറമ്പ് സ്വദേശികളായ മുഹമ്മദ്, മുഹമ്മദലി, മുഹമ്മദ് ഹനീഫ, പൂക്കൊളുത്തൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ, അഫാൻ, മുഹമ്മദ് ഹനീഫ, സജീറലി, ഷറഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.  

മഞ്ചേരി പുല്ലാരപ്പറമ്പ് സ്വദേശിയായ 14 വയസുകാരനാണ് പീഡനത്തിനിരയായത്. ഒമ്പതാം ക്ലാസുകാരനായ കുട്ടി പഠനത്തിൽ പിന്നോക്കം പോയതോടെ കൗൺസിലിംഗിന് വിധേയനാക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി എട്ട് പേർ പീഡിപ്പിച്ചെന്ന് ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ബന്ധുവിന്‍റെ വിവാഹത്തലേന്ന് രാത്രിയിലാണ്  കുട്ടി ആദ്യം പീഡനത്തിനിരയായത്. 2017 ലായിരുന്നു സംഭവം.

സുഹൃത്തുക്കളായ പ്രതികൾ എട്ട് പേരും പിന്നീട് പല തവണ പീഡിപ്പിച്ചെന്നും കുട്ടി മൊഴി നൽകി. വിവരങ്ങൾ ചൈൽഡ് ലൈൻ മഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.  സി ഐ എൻ ബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം