മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി തർക്കം: കൗമാരക്കാരൻ സ്വയം വെടിവച്ച് മരിച്ചു

Published : Oct 08, 2018, 12:14 PM IST
മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി തർക്കം: കൗമാരക്കാരൻ സ്വയം വെടിവച്ച് മരിച്ചു

Synopsis

ശനിയാഴ്ച്ച രാത്രിയാണ് മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി ഗുൽഷൻ വഴക്കിടുന്നത്. തുടർന്ന് ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കുകയും വീട്ടിൽനിന്നും ഇറങ്ങി പോകുകയും ചെയ്തു. പിന്നീട് ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് തിരിച്ചെത്തിയ ഗുൽഷൻ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കിടക്കുകയായിരുന്നു. 

ദില്ലി: മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ദില്ലി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 6.18 നായിരുന്നു സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച്ച രാത്രിയാണ് മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി ഗുൽഷൻ വഴക്കിടുന്നത്. തുടർന്ന് ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കുകയും വീട്ടിൽനിന്നും ഇറങ്ങി പോകുകയും ചെയ്തു. പിന്നീട് ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് തിരിച്ചെത്തിയ ഗുൽഷൻ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കിടക്കുകയായിരുന്നു. ഗുൽഷനെ ഉ‌ടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പിതാവ് രൺബീർ സിംങ്ങ് പറഞ്ഞു.

ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഗുൽഷന്റെ പക്കൽനിന്നും വെടി വയ്ക്കാൻ ഉപയോഗിച്ച തോക്കും പോക്കറ്റിൽനിന്നും നാല് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുൽഷന്റെ അമ്മാവന്റെതാണ് തോക്ക്. ഇത് അയാൾ അറിയാതെ ഗുൽഷൻ എടുത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ