
ഗുവാഹത്തി: അസമിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. ഇതിൽ 9 പേർ സ്ത്രീകളാണ്. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമീര തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
നൂറോളം പേർ ഈ മദ്യം കുടിച്ചിരിക്കാമെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ ഡി എം ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പൊലീസും എക്സൈസും വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam