ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

Published : Aug 30, 2017, 07:54 AM ISTUpdated : Oct 05, 2018, 01:00 AM IST
ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

Synopsis

ചണ്ഡീഗഢ്:  ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദേരാ സച്ചാ സൗദയിലെ സിര്‍സയിലെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് പുറത്തെത്തിച്ചത്. ഇവരിപ്പോള്‍ ശിശു സംരക്ഷണ വകുപ്പിന്റെ സരംക്ഷണയിലാണ്.

ആശ്രമവാസികളായ 650 പേരെ പുറത്തെത്തിച്ചതായും 250 മുതല്‍ 300വരെ ആളുകള്‍ മാത്രമാണ് ആശ്രമത്തില്‍ ബാക്കിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു. സിര്‍സയില്‍ സമാധാനപരമായ അന്തരീക്ഷമാണ് സിര്‍സയിലുള്ളതെന്നും ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിച്ചതായും പൊലീസ് അറിയിച്ചു. ജനങ്ങള്‍ ദൈനം ദിന ജീവിതത്തിലേക്ക് കടന്നിട്ടുണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായി സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

വര്‍ഷങ്ങള്‍ക്കു മുമ്പ് ശിഷ്യകളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം വീതം 20 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഗുര്‍മീതിന് വിധിച്ചത്. പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയുടെതായിരുന്നു വിധി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ