ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1869 കേസുകളില്‍ 5769 പേര്‍ അറസ്റ്റില്‍

Published : Jan 06, 2019, 09:31 PM IST
ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1869 കേസുകളില്‍ 5769    പേര്‍ അറസ്റ്റില്‍

Synopsis

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത്  1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

ഇതുവരെ 5769 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 789 പേര്‍ റിമാന്റിലാണ്.  4980 പേര്‍ക്ക് ജാമ്യം ലഭിച്ചു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനനടപടിയെന്ന് ഡിജിപി അറിയിച്ചു. 

സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചാലും അറസ്റ്റുൾപ്പടെ നേരിടേണ്ടി വരും. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും  വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. 

സമൂഹത്തിൽ സ്പർധ വളർത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പൊലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍) 

തിരുവനന്തപുരം സിറ്റി - 89, 171, 16, 155 
തിരുവനന്തപുരം റൂറല്‍ - 96, 170, 40, 130 
കൊല്ലം സിറ്റി - 68, 136, 66, 70 
കൊല്ലം റൂറല്‍ - 48, 138, 26, 112 
പത്തനംതിട്ട - 267, 677, 59, 618  
ആലപ്പുഴ- 106, 431, 19, 412 
ഇടുക്കി -  85, 355, 19, 336 
കോട്ടയം -  43, 158, 33, 125 
കൊച്ചി സിറ്റി - 34, 309, 01, 308 
എറണാകുളം റൂറല്‍ - 49, 335, 121, 214  
തൃശ്ശൂര്‍ സിറ്റി - 70, 299, 66, 233 
തൃശ്ശൂര്‍ റൂറല്‍ - 60, 366, 13, 353 
പാലക്കാട് - 283, 764, 104, 660  
മലപ്പുറം - 83, 266, 34, 232 
കോഴിക്കോട് സിറ്റി - 82, 210, 35, 175 
കോഴിക്കോട് റൂറല്‍ - 37, 97, 42, 55 
വയനാട് - 41, 252, 36, 216  
കണ്ണൂര്‍ - 225, 394, 34, 360 
കാസര്‍ഗോഡ് - 103, 241, 25, 216

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്