കേരളത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഗവര്‍ണ്ണറോട് അഭ്യര്‍ത്ഥിച്ച് ശ്രീധരന്‍പിള്ള

By Web TeamFirst Published Jan 6, 2019, 9:05 PM IST
Highlights

ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിർദ്ദേശം നൽകണമെന്ന് സംസ്ഥാന ഗവർണറോട് ബിജെപി അഭ്യർത്ഥിക്കുന്നതായും ശ്രീധരന്‍പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം: നിയമവാഴ്ച പരിപൂർണ്ണമായും തകർന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പി എസ് ശ്രീധരന്‍പിള്ള. നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിർദ്ദേശം നൽകണമെന്ന് സംസ്ഥാന ഗവർണറോട് ബിജെപി അഭ്യർത്ഥിക്കുന്നതായും ശ്രീധരന്‍പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.

പിണറായി സർക്കാർ കേരളത്തിൽ കലാപത്തിന് കാരണമാകുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും, സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എൻഡിപി നേതാവ് പ്രീതി നടേശന്റെയും അഭിപ്രായങ്ങൾ അക്ഷരംപ്രതി വസ്തുനിഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോത്ഥാനത്തിൻറെ പേരിൽ നിരീശ്വര വാദം നടപ്പാക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയും ശ്രീനാരായണ ഗുരുദേവൻ കാട്ടിത്തന്ന വഴിയിതല്ലെന്ന് എസ്എൻഡിപി നേതാവും ചൂണ്ടികാട്ടിയതിനോട് ബിജെപി പൂർണമായും യോജിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു. 

click me!