ജല്ലിക്കെട്ട്: ആഘോഷം കണ്ടുനിന്ന 19 കാരന് ദാരുണാന്ത്യം

Published : Jan 15, 2018, 04:51 PM ISTUpdated : Oct 04, 2018, 07:27 PM IST
ജല്ലിക്കെട്ട്: ആഘോഷം കണ്ടുനിന്ന 19 കാരന് ദാരുണാന്ത്യം

Synopsis

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊയ്ത്തുത്സവത്തിനോട് അനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടില്‍ ഒരാള്‍ മരിച്ചു. മധുരയിലെ പാലമേട് ജല്ലിക്കട്ടിനിടെ ഡിണ്ടിഗല്‍ ജില്ലയിലെ സനാര്‍പട്ടി സ്വദേശി എസ് കാളിമുത്തുവാണ് മരിച്ചത്. ജല്ലിക്കട്ട് ആഘോഷം കണ്ടുനില്‍ക്കെ ഫിനിഷിംഗ് പോയിന്റിനടുത്തുവെച്ചാണ് പത്തൊമ്പതുകാരനായ കാളിമുത്തുവിനെ കാള ആക്രമിച്ചത്. 

ജല്ലിക്കട്ട് മത്സരത്തിനിടെ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആവണിയപുരത്ത് നടന്ന ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു. 

മൃഗക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങള്‍ നടക്കുന്നത്. 10 മെഡിക്കല്‍ സംഘങ്ങളുള്‍പ്പടെ മൃഗങ്ങള്‍ക്കും മത്സരാര്‍ഥികള്‍ക്കും വേദിയില്‍ ചികിത്സാസൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലിസുദ്യോഗസ്ഥരടക്കം കര്‍ശനസുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതിക്ക് ഞെട്ടൽ, ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലും വമ്പൻ കൊള്ള; സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു
കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും, 19ന് ഹാജരാവാൻ നിർദേശം