കൊല്‍ക്കത്തയിലെ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു; 17 പേർക്ക് പരിക്കേറ്റു

By Web TeamFirst Published Oct 23, 2018, 11:22 PM IST
Highlights

രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം സ്റ്റേഷനിൽെത്തിയതോടെ അവയില്‍ കയറാന്‍ നടപ്പാലത്തിലൂടെ ഓടിയവരാണ് അപകടത്തില്‍പ്പെട്ടത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. പതിനേഴു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. 

രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം സ്റ്റേഷനിൽെത്തിയതോടെ അവയില്‍ കയറാന്‍ നടപ്പാലത്തിലൂടെ ഓടിയവരാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍-ഷാലിമാര്‍ എക്സ്പ്രെസ്, രണ്ടു ഇഎംയു ലോക്കല്‍ ട്രെയിനുകളുമാണ് ഒരേ സമയം സ്റ്റേഷനിലെത്തിയത്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ ഹോവ്ര ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം റെയില്‍വെ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.
 
ലോക്കല്‍ ട്രെയിനുകള്‍ക്കു പുറമെ നിരവധി എക്‌സ്‌പ്രെസ് ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റേഷനാണിത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ എത്താറുള്ളത്. സാന്ദ്രഗാച്ചിയിൽനിന്നും മധ്യ കൊല്‍ക്കത്ത, തെക്കന്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമായതിനാലാണ് യാത്രക്കാർ ഇവിടെ എത്തുന്നത്.  

click me!