സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു മരണം

Web Desk |  
Published : Sep 17, 2017, 09:57 PM ISTUpdated : Oct 05, 2018, 02:22 AM IST
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു മരണം

Synopsis

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ ഇതുവരെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മടക്കരയില്‍ തെങ്ങ് കടപുഴകി വീണ് ഒരാള്‍ മരിച്ചു. മുഹമ്മദ് കുഞ്ഞി(58) ആണ് മരിച്ചത്. നേരത്തെ അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആതിരയാണ് മരിച്ചത്. മൂന്നു ദിവസമായി പെയ്യുന്ന മഴ ഇപ്പോഴും ശക്തിയോടെ തുടരുകയാണ്. നദികള്‍ കരകവിഞ്ഞു. അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഏതുസമയത്തും തുറക്കാമെന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ആനക്കല്ലില്‍ ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ ഏഴു മണിവരെയാണ് നിയന്ത്രണം. ആശുപത്രി, എയര്‍പോര്‍ട്ട് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി അവധി പ്രഖ്യാപിച്ചു. കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റി ആദ്യം കയറിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ, മഹാതട്ടിപ്പുകാർക്ക് എങ്ങനെ എത്താൻ കഴിഞ്ഞു'; ചോദ്യവുമായി പിണറായി വിജയൻ
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും; കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്ന് മുഖ്യമന്ത്രി