മഴക്കെടുതി തുടരുന്നു: തൃശൂരില്‍ വീട് തകര്‍ന്ന് രണ്ട് മരണം

Web Desk |  
Published : Jul 20, 2018, 08:35 AM ISTUpdated : Oct 02, 2018, 04:21 AM IST
മഴക്കെടുതി തുടരുന്നു: തൃശൂരില്‍ വീട്  തകര്‍ന്ന് രണ്ട് മരണം

Synopsis

തൃശൂർ വണ്ടൂരില്‍ വീടുകള്‍ തകര്‍ന്ന് രണ്ട് മരണം

തൃശൂര്‍: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു.  തൃശൂർ വണ്ടൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂർ ചേനക്കല വീട്ടിൽ അയ്യപ്പൻ (70) , മകൻ രാജൻ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാറ്റിലും മഴയിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഇവരുടെ വീട്. മണ്ണ് കൊണ്ട് നിര്‍മിച്ച വീടായിരുന്നു ഇത്. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ രാത്രിയോടെ നടന്ന അപകടം ആരും അറിഞ്ഞിരുന്നില്ല. രാവിലെയോടെ വീട് തകര്‍ന്നത് കണ്ട് എത്തിയ നാട്ടുകാര്‍ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും എന്നാൽ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.

മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്
സംഘർഷത്തിനിടെ കംബോഡിയയിലെ കൂറ്റൻ വിഷ്ണു വി​ഗ്രഹം പൊളിച്ചുനീക്കി, വിശ്വാസികളോടുള്ള അനാദരവെന്ന് ഇന്ത്യയുടെ പ്രതികരണം