20 ശതമാനം സര്‍വീസുകള്‍ മുടങ്ങി; പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി

Published : Dec 18, 2018, 10:16 AM ISTUpdated : Dec 18, 2018, 11:59 AM IST
20 ശതമാനം സര്‍വീസുകള്‍ മുടങ്ങി; പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി

Synopsis

കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കെഎസ്ആര്‍ടിസി സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവ്വീസുകളാണ് ഇതുവരെ മുടങ്ങിയത്. അതേസമയം പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. 

തിരുവനന്തപുരം: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കെഎസ്ആര്‍ടിസി സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവ്വീസുകളാണ് ഇതുവരെ മുടങ്ങിയത്. അതേസമയം പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടും. അധികജോലിക്ക് അധികവേതനം നൽകും. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കും. അവധിക്ക് കടുത്ത  നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

 പിരിച്ചുവിടൽ ഇന്നും വിവിധ ജില്ലകളിലെ സർവ്വീസുകളെ ബാധിച്ചു.  എറണാകുളം-30, ആലുവ- 31, പെരുമ്പാവൂർ- 15, കോതമംഗലം- 15, മുവാറ്റുപുഴ-28, കൂത്താട്ടുകുളം- 9 പറവൂർ- 25, അങ്കമാലി- 15 പിറവം- 32 എന്നിവയടക്കം എറണാകുളം സോണില്‍ 423 സര്‍വീസുകളാണ് മുടങ്ങിയത്. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 73 ഷെഡ്യൂളുകള്‍ മുടങ്ങി. ബത്തേരി-32, മാനന്തവാടി-16, കൽപ്പറ്റ- 6, മൊത്തം-54 എന്നിങ്ങനെ  പ്രധാനമായും കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന വയനാട്ടില്‍ 54 സർവീസുകൾ മുടങ്ങി. തൃശൂരിൽ   64 സർവ്വീസുകൾ മുടങ്ങി. പമ്പയിലേക്കുള്ള 21 സ്പെഷ്യൽ സർവ്വീസുകളും മുടങ്ങിയിട്ടുണ്ട്..

ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും  സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. 

മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കെഎസ്ആർടിസി, എംഡിയാകും കോടതിയില്‍ സത്യവാങ്‍മൂലം സമർപ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കിൽ കെഎസ്ആർടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നൽകിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താൽക്കാലിക ജീവനക്കാരും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിൽ ഇന്ന് വാദം കേട്ടേക്കും.

ഇന്നലെ തിരുവനന്തപുരം മേഖലയിൽ 300 സർവ്വീസുകള്‍ മുടങ്ങിയപ്പോള്‍, എറണാകുളം മേഖലയിൽ 360 സർവീസും, മലബാർ മേഖലയിൽ 155 സർവ്വീസും മുടങ്ങി. കെഎസ്ആർടിസിക്കെതിരെ ഇന്നലെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും കർശന നിർദേശം നൽകിയിരുന്നു. ഇന്നലെ താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി, കെഎസ്ആർടിസിയോട് ചോദിച്ചത്. പിഎസ്‍സി നിയമിച്ചവർക്ക് ജോലി നൽകുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ഇനി നടപടി വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.  

എന്നാൽ താൽക്കാലിക ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആർടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആർടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് എംഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ്‍മൂലം നല്‍കുക. 

അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി ഇന്നലെ പറഞ്ഞ എംഡി ടോമിൻ തച്ചങ്കരി, ഒരു താൽക്കാലിക ജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ