പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Published : Dec 22, 2017, 09:01 AM ISTUpdated : Oct 05, 2018, 12:11 AM IST
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Synopsis

ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര പീഡനം. ദില്ലിയില്‍  ഇരുപതുകാരിയെ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദില്ലി മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി 10 മണിയോടെ ഗാര്‍ബേജിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു. 

മര്‍ദ്ദിച്ച ശേഷം ആളോഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമെന്നാണ് പരാതിയുള്ളത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കോളനിയില്‍ നിന്നുമുള്ള യുവാക്കളാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഗാര്‍ബേജില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞു. പരാതിയെത്തുടര്‍ന്ന് 450 ആളുകളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്, പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലെന്നും പ്രതികരണം
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതൽ വർധന, സമരം അവസാനിപ്പിച്ചു