ഗുജറാത്ത് കലാപം; അമിത് ഷാക്ക് സമന്‍സ്

Published : Sep 12, 2017, 02:04 PM ISTUpdated : Oct 04, 2018, 11:55 PM IST
ഗുജറാത്ത് കലാപം; അമിത് ഷാക്ക് സമന്‍സ്

Synopsis

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസിൽ സാക്ഷി വിസ്താരത്തിന് ഹാജരാവാൻ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായോട് അഹമ്മദാബാദിലെ വിചാരണ കോടതി ആവശ്യപ്പെട്ടു.കേസിലെ പ്രതിയും മുൻ മന്ത്രിയുമായ മായാ കോട്നാനിയുടെ അപേക്ഷയെ തുടർന്നാണ് കോടതി തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ അമിത് ഷായോട് ഉത്തരവിട്ടത്.

2002 ൽ ഗുജറാത്തിലെ നരോദയിൽ കൂട്ടക്കൊല നടക്കുമ്പോൾ താൻ സ്ഥലത്തില്ലെന്നതിന് സാക്ഷിയാണ് അമിത്ഷായെന്നാണ് മായാകോട്നാനിയുടെ അപേക്ഷയിൽ പറയുന്നത്. എന്നാൽ സാക്ഷി പറയാൻ ദേശീയാധ്യക്ഷനെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും കോട്‍നാനി കോടതിയെ അറിയിച്ചു. തുടർന്നാണ് അമിത്ഷായെ വിളിച്ച് വരുത്താൻ കോടതി തീരുമാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോ‌ടതി, ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല