ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം

Web Desk |  
Published : Sep 12, 2017, 12:08 PM ISTUpdated : Oct 05, 2018, 02:40 AM IST
ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം

Synopsis

മെല്‍ബണ്‍: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനാമൂര്‍ത്തി ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഓസ്‌ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച പരസ്യത്തിനെതിരെയാണ് വിശ്വാസികളുടെ പ്രതിഷേധം. ഒരു മാംസവ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് മാംസം കഴിക്കുന്നതായി ചിത്രീകരിച്ചത്. 

ഗണപതി ഒരിക്കലും  മാംസം കഴിക്കില്ല. ഇത് ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ്  ഇന്ത്യക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇതേ സമയം പരസ്യം ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി എന്നു മനസ്സിലാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉടന്‍ ഇത് നിരോധിച്ചു. ഹിന്ദു ആചാര പ്രകാരം ഗണപതി സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്. 

യേശുക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാംസാഹാരം കഴിക്കുന്നതാണ് പരസ്യത്തിലുള്ളത്. പരസ്യം പുറത്തുവന്ന നിമിഷങ്ങള്‍ക്കകം ഹിന്ദു അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്‌ട്രേലിയന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് ബ്യൂറോ അധികൃതര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് പരസ്യം നിരോധിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപാധികൾ വെച്ച് ഇറാൻ , ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം, അമേരിക്കയെ രേഖാമൂലം നിലപാടറിയിച്ചു
കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിൽ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു