നരോദാ ഗാം കൂട്ടക്കൊല: അമിത് ഷാ കോടതിയില്‍ ഹാജരാകും, സാക്ഷിയായി

By Web DeskFirst Published Sep 18, 2017, 6:30 AM IST
Highlights

ഗാന്ധിനഗര്‍: ഗുജറാത്തിലെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിഭാഗം സാക്ഷിയായി ഇന്ന് കോടതിയില്‍ ഹാജരാകും. നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച ബിജെപി നേതാവ് മായ കോട്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കാനാണ് ഷായ്ക്ക് അഹമ്മദാബാദ് സെഷന്‍സ് കോടതി സമന്‍സ് നല്‍കിയത്.

ഗുജറാത്ത കപാപത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കോട്‌നാനിക്ക് നിരപരാധിത്തം തെളിയിക്കാന്‍ അമിത് ഷാ എത്തണമെന്നും, എന്നാല്‍ അമിത് ഷാ ഇപ്പോള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണെന്നും കോട്‌നാനി പ്രതികരിച്ചിരുന്നു. ഒരു സാധാരണ സാക്ഷിയായി അമിത് ഷായെ പോലൊരാള്‍ ഹാജരാകേണ്ടതില്ലെന്നും ബി.ജെ.പിയില്‍ ചില നേതാക്കള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ അമിത് ഷാ പ്രത്യേക താല്‍പര്യമെടുത്താണ് സാക്ഷിയായി കോടതിയില്‍ ഹാജരാകുന്നത്.

ഗുജറാത്ത് കലാപത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ തടവ്ശിക്ഷ ലഭിച്ച മായാ കോട്‌നാനി നരോദാ ഗാം കൂട്ടക്കൊലക്കേസിലും പ്രതിയാണ്. പതിനൊന്നുപേര്‍ കൊല്ലപ്പെട്ട ഈ കേസിന്റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. നരോദാ ഗ്രാമില്‍ കലാപം നടക്കുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നെന്നും അമിത്ഷായൊടൊപ്പം സോലാ സിവില്‍ ആശുപത്രിയിലായിരുന്നുവെന്നുമാണ് ഗൈനോകോളജിസ്റ്റ് കൂടിയായ കോട്‌നാനിയുടെ വാദം. 

നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഷായെക്കൂടി വിസ്തരിക്കണം എന്നായിരുന്നു മായാ കോട്‌നാനിയുടെ അഭ്യര്‍ത്ഥന.  അമിത് അമിത് ഷാ രാവിലെ പതിനൊന്നുമണിക്ക് കോടതിയില്‍ ഹാജരാകും. നരോദാ ഗ്രാമിനും പത്ത് കിലോമീറ്റര്‍ അകലെ നരോദാ പാട്യയില്‍ 95 മുത്സീംങ്ങളെ കൂട്ടക്കൊലചെയ്ത കേസിലാണ് മുന്‍ മന്ത്രികൂടിയായ മായ കോട്‌നാനിയ 28 വര്‍ഷം തടവിന് ശിക്ഷിച്ചത്. 

ആരോഗ്രപ്രശ്‌നങ്ങളുള്ള ഇവര്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. കലാപം നടക്കുമ്പോള്‍ എംഎല്‍എ ആയിരുന്ന മായാ കോട്‌നാനി പിന്നീട് വനിതാ ശിശുക്ഷേമമന്ത്രിയായി. ഗോദ്രയില്‍  ട്രെയിനില്‍ തീയിട്ട് 57 കര്‍സേവകരെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഗുജറാത്തില്‍ നരോദാപാട്യയിലും ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുമടക്കം കലാപം പൊട്ടിപ്പുറപ്പെട്ടത്.
 

click me!