
ദില്ലി: ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ അബ്ദുല്‍ സുഭാന്‍ ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു വെടിവെയ്പ്പിന് ശേഷം ദില്ലി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ 21 സ്‌ഫോനടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖുറേഷിയെ പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് പൊക്കുന്നത്.
അഹമ്മദാബാദിലെ 2008 ജൂലൈ 26 ലെ സ്‌ഫോടനക്കേസില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു ടെലിവിഷന്‍ ചാനലിന് വന്ന ഇ മെയിലുമായി ബന്ധപ്പെട്ടാണ് ഖുറേഷിയെ ആദ്യമായി ഗുജറാത്ത് പോലീസ് സംശയിച്ചു തുടങ്ങിയത്. അഹമ്മദാബാദ് സ്‌ഫോടനത്തിന് പിന്നാലെ ഡല്‍ഹി, ബംഗലുരു 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ ബോംബിംഗ് എന്നീ ഭീകരാക്രമണങ്ങളുമായി എന്‍ഐഎ തേടുന്ന ഭീകരന്‍ കൂടിയാണ്.
ഗുജറാത്ത് എടിഎസും അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിനെ ബന്ധപ്പെടുകയായിരുന്നു. ആള്‍മാറാട്ടം നടത്തുന്ന കാര്യത്തില്‍ അഗ്ര ഗണ്യനായ ഖുറേഷിയെ ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പല തവണയാണ് ആള്‍മാറാട്ടത്തിലൂടെ ഖുറേഷി പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.
രഹസ്യന്വേഷണ ഉദ്യോഗസ്ഥരെ ഇയാള്‍ വഞ്ചിച്ചു രക്ഷപ്പെടുന്നത് പതിവായിരുന്നു. ആള്‍മാറാട്ടത്തിനൊപ്പം ബോംബ് നിര്‍മ്മാണത്തിലും വിദഗ്ദ്ധനായിരുന്നു ഖുറേഷി. ബംഗലുരുവിലെയും ഹൈദരാബാദിലെയും ഉയര്‍ന്ന ഐടി കമ്പനികളില്‍ ജോലി ചെയ്തതിന് പിന്നാലെയാണ് ബോംബ് വിദഗ്ദ്ധനായി മാറിയത്. മഹാരാഷ്ട്രക്കാരനായ ഖുറേഷി സിമിയില്‍ കമാന്ററായിരിക്കെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപിച്ചത്. അഹമ്മദാബാദിലൂം സൂററ്റിലുമായി ഇയാള്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളില്‍ 21 ബോംബുകളായിരുന്നു ഇയാള്‍ വെച്ചിരുന്നത്. ഒരു യുഎസ് വൈഫൈ ഉപയോഗിച്ച് ഒരു ടെലിവിഷന്‍ ചാനലിന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെയില്‍ അയച്ചതോടെയാണ് കേസില്‍ സംശയിക്കപ്പെടാന്‍ തുടങ്ങിയത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരം കിട്ടിയതോടെ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു വിവിധ അന്വേഷണ ഏജന്‍സികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam