യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്. 

തൃശ്ശൂർ: വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. ഇയാൾക്കെതിരെ 3 യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming