
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെതുടർന്നുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം21 ആയി. 10 ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്.വിഘടനവാദികൾ ആഹ്വാനം ചെയ്ത ഹർത്താലും തുടരുന്നതിനാൽ താഴ്വരയിലെ ജനജീവിതം സ്തംഭിച്ചു.
ജമ്മു ബേസ് ക്യാമ്പില്‍ നിന്നുള്ള അമർനാഥ് യാത്ര ഭാഗികമായി ഇന്നലെ പുനരാരംഭിച്ചെങ്കിലും ഇന്ന് തീർത്ഥാടകരെ കടത്തിവിടുന്നില്ല. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് പൊലീസ് തീരുമാനം. ഇന്റർനെറ്റ് മൊബൈൽ സർവ്വീസുകളും ട്രെയിൻ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടില്ല.
അതിനിടെ ബുർഹാൻ വാണിയെ വധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും ജമ്മുകശ്മീരിൽ ഹിതപരിശോധന വേണമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam