ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. വോട്ടെണ്ണൽ ദിനമായ മെയ് 4 നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കാനാണ് തീരുമാനം. ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. വോട്ടെടുപ്പ് ദിനത്തിൽ നിയമ സംരക്ഷണവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടെണ്ണൽ ദിനമായ മെയ് 4 നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നും സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് പൂർണ നിരോധനമുണ്ടാകും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

YouTube video player