ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപ്പിടുത്തവും പൊട്ടിത്തെറിയും; 21 പേര്‍ക്ക് പരിക്ക്

Published : Aug 08, 2018, 05:38 PM ISTUpdated : Aug 08, 2018, 05:44 PM IST
ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപ്പിടുത്തവും പൊട്ടിത്തെറിയും; 21 പേര്‍ക്ക് പരിക്ക്

Synopsis

മുംബൈ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപ്പിടുത്തവും പൊട്ടിത്തെറിയും. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ: മുംബൈ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപ്പിടുത്തവും പൊട്ടിത്തെറിയും. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാൻ എത്തിയിട്ടുണ്ട്. പ്ലാന്റിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ശക്തമായ സ്ഫോടനമായിരുന്നുവെന്നും ഡിയോനർ മേഖലയിൽവരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്
യു-ടേൺ അടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ; തിരിച്ചടിയായത് കാലാവസ്ഥ; ബംഗാളിൽ ബിജെപിയുടെ റാലിയിൽ വിർച്വലായി പങ്കെടുത്തു