സൗദിയില്‍ 25 ലക്ഷം വിദേശികളും ജോലി ചെയ്യുന്നത് നിസ്സാരവേതനത്തില്‍

Published : Jul 29, 2016, 07:38 PM ISTUpdated : Oct 04, 2018, 07:46 PM IST
സൗദിയില്‍ 25 ലക്ഷം വിദേശികളും ജോലി ചെയ്യുന്നത് നിസ്സാരവേതനത്തില്‍

Synopsis

ജിദ്ദ: സൗദിയിൽ ജോലിചെയ്യുന്ന ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വിദേശ തൊഴിലാളികളുടെ വേതനം 500 റിയാലിൽ താഴെയാണെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 500 മുതൽ 1000 റിയാലിൽ വരെ വേതനം പറ്റുന്ന 23  ലക്ഷം വിദേശികളും സൗദിയിലുണ്ടെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടായിരം റിയാലിൽ കുറവ് വേതനം ലഭിക്കുന്ന 34,351 സ്വദേശികൾ സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പതിനായിരം റിയാലിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന രണ്ടേകാൽ ലക്ഷം സ്വദേശികളും2,30,000 വിദേശികളും സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നുണ്ട്.

5000 മുതൽ 5999 റിയാൽ വരെ വേതനം ലഭിക്കുന്ന 1,38,574 സ്വദേശികളും 1,06,836 പേര് വിദേശികളുമാണ്. എന്നാൽ 9000 മുതൽ 9999 റിയാൽ വരെ വേതനം ലഭിക്കുന്ന 41,709 സ്വദേശികളും 31,991വിദേശികളുമാണു സൗദിൽ ജോലിചെയ്യുന്നതെന്നും  ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം