ജിദ്ദ ചാവേർ ആക്രമണം; മൂന്നു പാകിസ്ഥാനികൾ അറസ്റ്റിൽ

Published : Jul 29, 2016, 07:33 PM ISTUpdated : Oct 05, 2018, 12:41 AM IST
ജിദ്ദ ചാവേർ ആക്രമണം; മൂന്നു പാകിസ്ഥാനികൾ അറസ്റ്റിൽ

Synopsis

ജിദ്ദ: ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിനു സമീപത്തെ ചാവേർ ആക്രമണത്തില്‍ മൂന്നു പാകിസ്ഥാനികൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ നാലു ദിവസത്തിനിടെ 13 പേരെയാണ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിനു സമീപം ചാവേർ സ്ഫോടനം നടത്തിയ പാകിസ്ഥാനി അബ്ദുള്ള ഗുൽസാർ ഖാനുമായി ബന്ധമുള്ള മൂന്നു പാകിസ്ഥാനികളെ കൂടി സുരക്ഷാ വകുപ്പുകൾ  അറസ്റ്റ് ചെയ്തു.

കഴിഞ്ഞ റമദാൻ അവസാനമാണ് യു എസ് കോൺസുലേറ്റിനു സമീപം പാകിസ്ഥാൻ യുവാവ് ബെൽറ്റ് ബോബ് അണിഞ്ഞു സ്ഫോടനം നടത്തിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 13 പേരെയാണ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്നു പേര് പാകിസ്ഥാനികളും ബാക്കിയുള്ളവർ സൗദികളും പലസ്തീനികളും ആണ്.

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സൗദിയിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്റിനു കീഴിലെ അഞ്ചു ജയിലുകളിൽ അകെ 5424 പേരാണ് കഴിയുന്നത്. ഇതിൽ 51 പാകിസ്ഥാനികളും 26 പേര്  പലസ്തീനികളും ആണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
പികെ ശശിക്കെതിരെ സിപിഎം നിയമനടപടിക്ക്; സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഒന്നും ചെയ്യാനാകില്ലെന്ന് ഇഎൻ സുരേഷ് ബാബു