പങ്കാളി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയായിരുന്നു 17 കാരിയെ തട്ടിക്കൊണ്ട് പോയായിരുന്നു പീഡനം. 17കാരി ഗർഭിണിയാണെന്ന് വ്യക്തമായതിന് പിന്നാലെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാനുള്ള മരുന്നുകളും നാട്ടുകൂട്ടം നേതാക്കൾ കുടിപ്പിച്ചതായാണ് പരാതി

റായ്പൂർ: ഇതരജാതിയിൽ നിന്നുള്ള യുവാവിനെ വിവാഹം ചെയ്തു. 17കാരിയും ഗർഭിണിയുമായ ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം തലവന്മാർ.ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് സംഭവം. ഇതര ജാതിയിലുള്ള യുവാവുമായി പ്രണയത്തിലായതിന് പിന്നാലെ ഒളിച്ചോടിയ 17കാരി ബന്ധുക്കളും നാട്ടുകൂട്ടം നേതാക്കളും ചേർന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ 17കാരിയുടെ പങ്കാളി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയായിരുന്നു 17 കാരിയെ തട്ടിക്കൊണ്ട് പോയായിരുന്നു പീഡനം. 17കാരി ഗർഭിണിയാണെന്ന് വ്യക്തമായതിന് പിന്നാലെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാനുള്ള മരുന്നുകളും നാട്ടുകൂട്ടം നേതാക്കൾ കുടിപ്പിച്ചതായാണ് പരാതി. രക്ഷപെട്ടോടിയ 17കാരി പങ്കാളിയെ വിളിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 17കാരിയെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു നാട്ടുകൂട്ടം നേതാക്കൾ എത്തിയത്.

YouTube video player

നാട്ടുകൂട്ടത്തിനൊപ്പമുണ്ടായിരുന്ന മധ്യവയസ്കരായ ബന്ധുക്കൾ തന്നെയാണ് തന്നെ അക്രമി സംഘത്തിന് വിട്ടുനൽകിയതെന്നാണ് 17കാരി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.സർജാപൂർ ജില്ലയിലെ ഒരു ഒഴിഞ്ഞ കടമുറിയിൽ വച്ചായിരുന്നു പീഡനം. ഗർഭം അലസിപ്പിക്കാനായി വയറിൽ ഇടിക്കുകയും ബലമായി തിരുമ്മുക അടക്കം നാട്ടുകൂട്ടം ചെയ്തതായാണ് 17കാരിയുടെ ആരോപണം. സംഭവത്തിൽ കേസ് എടുത്ത പൊലീസ് ചാന്ദ്നി ബിഹാർപൂർ സ്വദേശികളായ രണ്ട് പേരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് 17കാരി കാമുകനൊപ്പം ഒളിച്ചോടിയത്. ഇതിൽ വീട്ടുകാർ മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. എന്നാൽ ജാതി മാറി വിവാഹം ചെയ്തതായി വ്യക്തമായതോടെ വീട്ടുകാർ പരാതി പിൻവലിക്കുകയായിരുന്നു. വീട്ടുകാർ വിവാഹം അംഗീകരിച്ചുവെങ്കിലും സമുദായ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. അറസ്റ്റിലായവരെ ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം