ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് ബ​ന്ധു​വാ​യ 91 വ​യ​സു​കാ​രി​യെ

Published : Nov 13, 2017, 10:38 AM ISTUpdated : Oct 04, 2018, 06:09 PM IST
ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് ബ​ന്ധു​വാ​യ 91 വ​യ​സു​കാ​രി​യെ

Synopsis

ബ്രൂണേസ് അയേസ്: പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​ണം സ്വ​ന്ത​മാ​ക്കാ​ൻ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് ബ​ന്ധു​വാ​യ 91 വ​യ​സു​കാ​രി​യെ. അ​ർ​ജ​ന്‍റീ​ന സ്വ​ദേ​ശി​യാ​യ മൗ​റീ​ഷ്യോ ഒ​സോ​ള​യാ​ണ് പെൻഷൻ പണത്തിനായി ആ​ന്‍റി കൂടിയായ യൊ​ള​ന്ദ​യെ വി​വാ​ഹം ചെ​യ്യ്ത​ത്. അ​ച്ഛ​നും അ​മ്മ​യും ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​നു ശേ​ഷം മൗ​റീ​ഷ്യോ​യും അ​മ്മ​യും മു​ത്ത​ശി​യും സ​ഹോ​ദ​ര​നും ട്രെ​സ് സെ​റി​റ്റോ​സി​ലുള്ള യൊ​ള​ന്ദ​യ്ക്കൊ​പ്പമായിരുന്നു താ​മ​സം. 

കാ​ലം ക​ട​ന്നു പോ​യി. മൗ​റീ​ഷ്യ​സി​ന് ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സു​ള്ള​പ്പോ​ൾ നി​യ​മപ​ഠനത്തിനായി കോ​ള​ജി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ പ​ണം വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ പ​ഠ​നം പാ​തി​വ​ഴി​യിൽ അ​വ​സാ​നി​പ്പി​ക്കാ​ൻ മൗ​റീ​ഷ്യ​സ് തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യി​രി​ക്ക​യാ​ണ്, ഭാ​ര്യ മ​രി​ച്ചാ​ൽ ഭ​ർ​ത്താ​വി​ന് പെ​ൻ​ഷ​നായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം അദ്ദേഹം ചിന്തിച്ചത്. വയോധികയായ യൊ​ള​ന്ദയെ വിവാഹം കഴിച്ചാൽ അവരുടെ കാ​ല​ശേ​ഷം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​ണം ഉ​പ​യോ​ഗി​ച്ച് തന്‍റെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മൗ​റീ​ഷ്യ​സ് മനസിലാക്കി.

2015 ഫെ​ബ്രു​വ​രി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​ധി​ക​മാ​രെ​യും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സ​ന്തോ​ഷ​ക​ര​മാ​യി നീ​ണ്ടു​പോ​യ ദാ​മ്പ്യത്യ ജീ​വി​ത​ത്തി​ന് അ​ന്ത്യം കു​റി​ച്ച് പ​തി​നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യൊ​ള​ന്ദ മ​ര​ണ​മ​ട​ഞ്ഞു. ത​ന്‍റെ മ​ന​സി​ലെ ആ​ഗ്ര​ഹം പൂ​ർ​ണ​മാ​ക്കാ​നാ​യി മൗ​റി​ഷ്യ​സ് ഉ​ട​ൻ ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​വാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പെ​ൻ​ഷ​നാ​യി ഇ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ല. 

കാ​ര​ണം ഇ​ങ്ങ​നെ​യൊ​രു വി​വാ​ഹം ന​ട​ന്ന​താ​യി തങ്ങൾക്ക് അ​റി​യി​ല്ലെ​ന്ന് മൗ​റീ​ഷ്യ​സി​ന്‍റെ അ​യ​ൽ​ക്കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​വി​ധേ​യ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​തെ​ന്നും അ​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ അ​ത് സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി അ​ർ​ജ​ന്‍റീന സു​പ്രീം​കോ​ട​തി വ​രെ പോ​കാ​നും താൻ ത​യാ​റാ​ണെന്നുമാണ് മൗ​റീ​ഷ്യ​സ് പ​റഞ്ഞത്.

ക​ള്ള​ത്ത​ര​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് താൻ യൊ​ള​ന്ദ​യെ സ്നേ​ഹി​ച്ച​ത്, അ​വ​ർ ത​ന്നി​ൽ നി​ന്ന് അ​ക​ന്ന​തി​ന്‍റെ ദുഃഖം ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ നി​യ​മരേ​ഖ​ക​ളും താൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു. നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ൽ മൗ​റീ​ഷ്യ​സ് വി​ജ​യി​ക്കുക തന്നെ ചെയ്തു. 

സം​ഭ​വം അ​റി​ഞ്ഞ​വ​ർ പ​ല ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യപ്രകടന​ങ്ങ​ളാ​ണ് നടത്തിയത്. നി​യ​മ വ്യ​വ​സ്ഥ​യെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് മൗ​റീ​ഷ്യ​സ് ശ്ര​മി​ച്ച​തെ​ന്ന് ചി​ല​ർ പ​റ​യു​ന്പോ​ൾ മ​റ്റ് ചി​ല​ർ പ​റ​യു​ന്ന​ത് മൗ​റീ​ഷ്യ​സ് ഒ​രു ബു​ദ്ധി​മാ​നാ​ണെ​ന്നാ​ണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്