മലപ്പുറം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Published : Jan 10, 2019, 07:11 AM ISTUpdated : Jan 10, 2019, 08:43 AM IST
മലപ്പുറം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Synopsis

തിരൂരിന് സമീപം പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ്  ഇന്നലെ രാത്രി വെട്ടേറ്റത് .

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ്  ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകരാണ് ജംഷീറും ആഷിഖും സൽമാനും. എന്നാൽ ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


 

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'