നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട; ഓപ്പറേഷന്‍ വ്യക്തമായ ഇൻലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

Published : Nov 24, 2016, 12:57 PM ISTUpdated : Oct 05, 2018, 01:55 AM IST
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട; ഓപ്പറേഷന്‍ വ്യക്തമായ ഇൻലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

Synopsis

മാവോയിസ്റ്റ് ദക്ഷിണമേഖല ഫ്രാക്ഷൻ കമാണ്ടര്‍ കപ്പു ദേവരാജിന്‍റെ നേതൃത്വത്തിലുള്ള ചെറിയ സംഘം ആദിവാസി ഊരിൽവന്നുപോയെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചിരുന്നു. 15 പേരടങ്ങുന്ന സായുധരായ സംഘം വനത്തിൽ തങ്ങുന്നുവെന്ന വിവരം കിട്ടിയിരുന്നു.

രാവിലെ മുതൽ തണ്ടർബോള്‍ട്ടിന്‍റെ പരിശോധന ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥർമാത്രം അറിഞ്ഞായിരുന്നു ഓപ്പറേഷൻ. സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.  മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പൊലീസ്  വളഞ്ഞപ്പോള്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായി എന്നാണ് വിവരം. 

അരമണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ മരിച്ചത്. കഴിഞ്ഞ മാസവും ഇത്തരമൊരു ഓപ്പറേഷനുമായി കേരള പൊലീസ് നീങ്ങിയിരുന്നുവെങ്കിൽ ഒരു തമിഴ്നാട്ടിൽ വാർത്തവന്നതോടെ പിൻവാങ്ങുകയായിരുന്നു. നേരത്തെയും ഇതേ മേഖലയിൽ പൊലീസിനുനേരെ ആക്രണം നടന്നിരുന്നു. അന്നും ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് കപ്പു ദേവരാജാണെന്ന വിവരമാണ് പൊലീസിനുള്ളത്. 

20 വർഷമായി മാവോയിസ്റ്റുവിരുദ്ധ സേനകള്‍ തിരയുന്ന നേതാവാണ് ദേവരാജൻ. പൊലീസിന്‍റെ ആക്രണം രൂക്ഷമായപ്പോള്‍ പ്രതിരോധിക്കാനാവാതെ മാവോയിസ്റ്റുകള്‍ ചിതറിയോടെയെന്നാണ് വിവരം. ഇതിൽഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.   

മരിച്ചവരുടെ ഡിഎൻഎ പരിശോധന നടത്തും. വനമേഖലയിൽ കേരള-തമിഴ്നാട് പൊലീസിന്‍റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചശേഷം കേരള പൊലീസ് ആദ്യമായാണ് ഇത്തരമൊരു ആക്രണം നടത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രെൻഡ് മാറിയോ? അന്ന് ആര്യാ രാജേന്ദ്രനും രേഷ്മയും ജയിച്ച വഴിയിൽ വന്നു; എൽഡിഎഫിന്റെ പ്രായം കുറഞ്ഞ നഗരസഭാ സ്ഥാനാര്‍ത്ഥി തോറ്റു
ട്വന്‍റി20യുടെ രണ്ട് പഞ്ചായത്തുകളിലെ തോൽവിയിൽ പ്രതികരിച്ച് സാബു എം ജേക്കബ്ബ്; 'ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തു'