ഫ്രാങ്കോ മുളയ്ക്കല്‍ കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെ: ഹൈക്കോടതി

By Web TeamFirst Published Sep 24, 2018, 11:03 AM IST
Highlights

ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൂന്നു  പൊതു താല്‍പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തീർപ്പാക്കി. കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം വേണം, കന്യാസ്ത്രീകൾക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ  ഈ ഹർജികളിലെ  ആവശ്യം നിലനിൽക്കില്ലെന കോടതി വ്യക്തമാക്കി.
 

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൂന്നു  പൊതു താല്‍പര്യ ഹർജികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തീർപ്പാക്കി. കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം വേണം, കന്യാസ്ത്രീകൾക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ഹർജികളിലെ  ആവശ്യം നിലനിൽക്കില്ലെന കോടതി വ്യക്തമാക്കി.

പോലീസിനെ  സ്വതന്ത്രമായി അന്വേഷിക്കാൻ വിടണമെന്നും മറ്റേതെങ്കിലും താൽപര്യങ്ങൾ ഈ ഹര്‍ജിക്കു പുറകിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു.  കസ്റ്റഡിയിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്‍റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. 

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ  മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി. 

click me!