പഞ്ചാബില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു

Web Desk |  
Published : May 04, 2018, 10:49 AM ISTUpdated : Jun 08, 2018, 05:45 PM IST
പഞ്ചാബില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു

Synopsis

മൂന്നുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി ഭൂവുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വയറു വേദനയെടുത്ത് കരയഞ്ഞ കുട്ടിയെ  അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ്   ക്രൂര ബലാത്സംഗത്തിനിരയായ വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയറുവേദനയുണ്ടെന്ന് മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ മുറിവ് പറ്റിയത് കണ്ടെത്തിയത്. ഉടനെ അമ്മ കുട്ടിയെ ആശുപത്രിലെത്തിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് ഭൂവുടമ ഒളിവില്‍ പോയതായി പൊലീസ് ഇന്‍സ്‌പെകടര്‍ ദര്‍ശന്‍ സിംഗ് പറഞ്ഞു. അമ്മയുടെ പരാതിയില്‍ ഭൂവുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രാകരം കേസെടുത്തിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 ജില്ലകൾ രക്ഷയാകും, സിപിഎമ്മിന്‍റെ അവസാനവട്ട കണക്കുകൂട്ടലിലും ചുരുങ്ങിയത് 75 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ തുടരും
നൈജീരിയയിലെ 'റേപ്പ് ഫെസ്റ്റിവൽ', നടുറോഡിൽ യുവതിയെ ഓടിച്ചിട്ട് പരസ്യ ലൈംഗിക അതിക്രമം, ലോകമെമ്പാടും പ്രതിഷേധം