അട്ടപ്പാടിയില്‍ ദേശീയ ആദിവാസി മേള

By Web DeskFirst Published May 4, 2018, 10:21 AM IST
Highlights
  • അട്ടപ്പാടി ആദിവാസി ഡെവലപ്പ്മെന്‍റ് ഇനീഷ്യെറ്റീവ്സ് (ആദി) സംഘടപ്പിക്കുന്ന ഏഴാമത് ദേശീയ ആദിവാസി മേള 2018 മെയ് 5,6 തീയതികളില്‍ നടക്കും

അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഡെവലപ്പ്മെന്‍റ് ഇനീഷ്യെറ്റീവ്സ് (ആദി) സംഘടപ്പിക്കുന്ന ഏഴാമത് ദേശീയ ആദിവാസി മേള 2018 മെയ് 5,6 തീയതികളില്‍ നടക്കും. മടത്തുക്കാടില്‍ നടക്കുന്ന പരിപാടി ആദിവാസി ജനത നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും, സ്വത്വബോധം ഉറപ്പിക്കാനും, കൂട്ടായ്മ ശക്തിപ്പെടുത്താനുമാണ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ പറയുന്നു. 

ഇരുള, മുഡുഗ, കുറുമ്പ സംയോജനത്തിന്‍റെ ഭാഗമായി ആദിയുടെയും ആദിവാസി സംഘടകളുടെയും, ആദിവാസി മൂപ്പന്മാരുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയോട് അനുബന്ധിച്ച് ആദിവാസി സ്വത്വം അവകാശങ്ങള്‍, അതിജീവനം, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മെയ് 5ന് ദേശീയ സെമിനാര്‍ നടക്കും.

അട്ടപ്പാടിയിലെ ഇരുള, കുറുംമ്പ,മുഡുക കലാ സംഘങ്ങളും കേരളം, ഗുജറാത്ത്, ആന്ത്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും സംഘങ്ങൾ പങ്കെടുക്കുന്നു. സെമിനാറിലെ വിശിഷ്ടാതിഥിയായി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ പങ്കെടുക്കും. മെയ് 6ന് കലാമേള നടക്കും.
 

click me!