അസമിലെ വിഷമദ്യ ദുരന്തം: ഒമ്പത് സ്ത്രീകളടക്കം 30 പേര്‍ മരിച്ചു

By Web TeamFirst Published Feb 22, 2019, 11:10 PM IST
Highlights

അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. ഇവരില്‍ ഒമ്പത് സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. ഇവരില്‍ ഒമ്പത് സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയിലാണ്.  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദരന്തമുണ്ടായത്. രാത്രി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ 12 പേര്‍ മരിച്ചിരുന്നു. 17 പേര്‍ വെള്ളിയാഴ്ചയും മരണത്തിന് കീഴടങ്ങി. 

സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരാളില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇവിടെ നിരവധി വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

click me!