ദുബായില്‍ ഈ വര്‍ഷം പിടിയിലായത് 34,000 അനധികൃത താമസക്കാര്‍

Published : Sep 01, 2016, 07:34 PM ISTUpdated : Oct 04, 2018, 05:14 PM IST
ദുബായില്‍ ഈ വര്‍ഷം പിടിയിലായത് 34,000 അനധികൃത താമസക്കാര്‍

Synopsis

ദുബായ്: ദുബായിൽ ഈ വർഷം ആദ്യപകുതിയിൽ 34,000ൽ അധികം അനധികൃത താമസക്കാർ പിടിയിലായി. ജൂൺ വരെയുള്ള കണക്കാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. പിടിയിലായവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.ഇന്ത്യക്കാര്‍ അടക്കമുള്ള അനധികൃത താമസക്കാരാണ് ദുബായ് പോലീസിന്റെ പിടിയിലായത്.

ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ 34,561 അനധികൃത താമസക്കാരാണ്അറസ്റ്റിലായത്. പിടിയിലായവരില്‍ 1,164 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 62 പേര്‍ സ്ത്രീകളാണ്. താമസ കുടിയേറ്റ നിയമം ലംഘിച്ചവരില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശ് സ്വദേശികളാണ്. 6895 ബംഗ്ലാദേശികളെയാണ് അറസ്റ്റ്ചെയ്തത്. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. 4238 പേര്‍. കഴിഞ്ഞവര്‍ഷം ഇതേക്കാലയളവില്‍ പിടിയിലായവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍  അനധികൃത താമസക്കാരുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

കഴിഞ്ഞവര്‍ഷം 24,718 പേരാണ്ആദ്യ ആറ് മാസങ്ങളില്‍ പോലീസ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 15,348  പേരെ ആന്റി ഇന്‍ഫില്‍ല്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയതായും ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു.അറസ്റ്റിലായവരില്‍ 2520 പേര്‍ സ്ത്രീകളാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരുടെ എണ്ണത്തിലും ഈവര്‍ഷം വര്‍ധനവുണ്ട്. 1884 പേരുടെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
 
രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരെ ജോലിക്ക് വെക്കുന്നവര്‍ക്ക് 50000 ദിര്‍ഹം പിഴശിക്ഷ ലഭിക്കും. കമ്പനി ഉടമ വിദേശിയാണെങ്കില്‍ നാടുകടത്തുകയും രാജ്യത്ത്പ്രവേശിക്കുന്നതിന് ആജീവനാന്തവിലക്ക്ഏര്‍പ്പെടുത്തുകയും ചെയ്യും. കമ്പനി ഉടമ യുഎഇ സ്വദേശിയാണെങ്കില്‍ ചുരുങ്ങിയത് ആറുമാസം തടവ് ശിക്ഷ ലഭിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നെഹ്‌റു കുടുംബത്തിലേക്ക് പുതിയ അംഗം!, ആരാണ് അവിവ ബെയ്ഗ്?, പ്രിയങ്ക ഗാന്ധിയുടെ മകനുമായി വിവാഹം നിശ്ചയിച്ച ഡൽഹിക്കാരിയെ അറിയാം
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; മുൻ എംഎൽഎ പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല