തോക്ക് ചൂണ്ടി കാറില്‍ നിന്നും തട്ടിയത് 35 ലക്ഷം

Web Desk |  
Published : May 26, 2018, 10:54 AM ISTUpdated : Jun 29, 2018, 04:18 PM IST
തോക്ക് ചൂണ്ടി കാറില്‍ നിന്നും തട്ടിയത് 35 ലക്ഷം

Synopsis

തോക്ക് ചൂണ്ടി വാഹനത്തിന്‍റെ താക്കോല്‍ വാങ്ങി തുടര്‍ന്ന് 35 ലക്ഷം കൈക്കലാക്കുകയായിരുന്നു

ദില്ലി: വ്യാപാരിയുടെ മാനേജര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കള്ളന്മാര്‍ തട്ടിയത് 35 ലക്ഷം.  ദില്ലിയിലെ മോഡല്‍ ടൗണിലാണ് സംഭവം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാനേജര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഹരിയാന രജിസ്ട്രേഷനിലുള്ള എസ്‍യുവിയില്‍ വന്ന മുഖം മറച്ച നാലുപേര്‍ ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി വാഹനത്തിന്‍റെ താക്കോല്‍ വാങ്ങിയ അക്രമികള്‍ കാറിലുണ്ടായിരുന്ന 35 ലക്ഷം കൈക്കലാക്കി. 

 വാഹനത്തിന്‍റെ ഉള്ളില്‍ പണം ഉണ്ടായിരുന്നു എന്ന് വ്യക്തമായ ഒരാളാണ് മോഷണം നടത്തിയതെന്നും അതുകൊണ്ട് തന്നെ വ്യാപാരിയുടെ തൊഴിലാളികളില്‍ ഒരാളായിരിക്കാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് വാഹനമോടിച്ചിരുന്ന വ്യാപാരിയുടെ ഡ്രൈവര്‍ ജോലിക്ക് കയറിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ
'ചിലരുടെ റീൽ കളിയിൽ നഷ്ടമായത് തന്റെ ജീവനെ', തനിച്ച് വളര്‍ത്തിയ മകൻ നഷ്ടപ്പെട്ട ദു:ഖത്തിൽ അമ്മ, 10ാം ക്ലാസുകാരന് ജാമ്യം ലഭിച്ചതിൽ പ്രതിഷേധം