യോഗയിലെ  ത്രികോണാസനം പഠിപ്പിച്ച് മോദി;  പ്രധാനമന്ത്രിയുടെ അനിമേഷൻ വീഡിയോ വൈറല്‍

By Web DeskFirst Published Mar 25, 2018, 6:38 PM IST
Highlights
  • അനിമേഷൻ വീഡിയോയുമായി പ്രധാനമന്ത്രി
  • വീഡിയോയിലൂടെ യോഗ പഠനം
  • ത്രികോണാസനം പഠിപ്പിച്ച് മോദി

ദില്ലി: യോഗയിലെ  ത്രികോണാസനം പഠിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനിമേഷൻ വീഡിയോ പുറത്തിറങ്ങി. 'യോഗ  ഗുരു' എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡീയോയ്ക്ക് പ്രചാരം നല്‍കാൻ പ്രധാനമന്ത്രി മൻകി ബാത്ത് പരിപാടിയിലും ശ്രമിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് യോഗ ഗുരു എന്ന പേരിൽ വീഡിയോ പുറത്തിറക്കിയത് . ശാരീരിക ക്ഷമതയുള്ള ഇന്ത്യക്ക് യോഗ പ്രധാനമാണെന്ന് നരേന്ദ്ര മോദി മൻകീബാത്ത് പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങിയ വിവരം മോദി പരാമർശിക്കുകയും ചെയ്തു.   വീഡിയോ നിർമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. വീഡിയോ നിർമിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയു ചെയ്തു.

മഹാരാഷ്ട്ര കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ മൻകീബാത്തിൽ മോദി എണ്ണിപ്പറഞ്ഞു. കര്‍ഷര്‍ക്ക് പ്രധാന്യം നൽകിയുള്ള ബജറ്റാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് വിലസ്ഥിരത ഉറപ്പാക്കുന്ന നിരവധി തീരുമാനങ്ങൾ നടപ്പാക്കി. ബി ആർ അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് ഗ്രാമ സ്വരാജ് അഭിയാൻ എന്ന പേരിൽ  രാജ്യവ്യാപകമായി പ്രചരണം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

click me!