പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web DeskFirst Published Jul 17, 2016, 2:09 PM IST
Highlights

സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ടതിന്റെ പരിസരപ്രദേശങ്ങളിലുള്ളവരാണ് ഇന്ന് പിടിയിലായത്. മൊട്ടക്കുന്ന് സ്വദേശി അനൂപ്, വൈശാഖ്, പ്രജിത് ലാല്‍, സുകേശ് എന്നീ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ക്ക് 24 വയസ്സും മറ്റ് മൂന്ന് പേര്‍ക്കും 21 വയസ്സുമാണ് പ്രായം. മൊത്തം എട്ടുപേരുള്ള ധനരാജ് വധക്കേസില്‍ ഇനി നാലുപേര്‍ കൂടി പിടിയിലാവാനുണ്ട്. രണ്ട് കൊലപാതക കേസുകളിലെയും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വധിച്ച പ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലാണെങ്കിലും ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പടുത്തിയിട്ടില്ല. ഈ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ നന്ദകുമാര്‍, രഞ്ജിത്ത് എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. ഇരട്ട കൊലപാതകങ്ങള്‍ നടന്ന് ഒരാഴ്ചയോടടുക്കുമ്പോള്‍ മറ്റ് പ്രതികളെ കൂടി പൂര്‍ത്തിയാക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

click me!