ധാക്ക ഭീകരാക്രമണം: നാല് തീവ്രവാദികള്‍ പിടിയില്‍

Published : Jul 21, 2016, 03:30 PM ISTUpdated : Oct 05, 2018, 12:12 AM IST
ധാക്ക ഭീകരാക്രമണം: നാല് തീവ്രവാദികള്‍ പിടിയില്‍

Synopsis

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ നാല് തീവ്രവാദികള്‍ പിടിയിലായി. ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) തീവ്രവാദികളാണ് അറസ്റ്റിലായതെന്നാണ് സൂചന. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആണ് ഗാസിപൂര്‍ ടോംഗിയില്‍ നിന്നും തീവ്രവാദികളെ പിടകൂടിയത്.

ജെഎംബി ഗ്രൂപ്പിന്‍റെ ദക്ഷിണ മേഖലയുടെ തലവനായ മഹ്മുദുള്‍ ഹാസന്‍ തന്‍വീറാണ് പിടിയിലായവരില്‍ പ്രധാനിയിനെന്ന് ആര്‍എബി വൃത്തങ്ങള്‍ പറഞ്ഞു. ആഷിഖ്വില്‍ അക്ബര്‍ ആബേഷ്, നജ്മുസ് ഷാകിബ്, റഹ്മത്തുല്ല ഷുവോ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. വന്‍ ആയുധ ശേഖരവും പിടികൂടിയതായി സൈന്യം പറയുന്നു.

സംഭവത്തില്‍ സര്‍വ്വകലാശാല ഡെപ്യൂട്ടി വൈസ്‍ചാന്‍സ്‍ലര്‍ അടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ധാക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റി (എന്‍എസ്‍യു) സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജിയാസ് ഉദ്ദിന്‍ അഹ്‌സാന്‍ ഉള്‍പ്പെടയുള്ളവരെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  അഹ്സാന്‍റെ മരുമകനും അക്രമികള്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ മാനേജരും അറസ്റ്റിലായി. വാടകക്ക് താമസിക്കാനെത്തിയവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാത്തതിനാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ജൂലൈ ഒന്നിന് നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ 5 ഭീകരരും കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ടവരില്‍ ഏറെയും വിദേശികളായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം