കോട്ടയ്‌ക്കലില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

anuraj a |  
Published : Apr 30, 2016, 12:57 AM ISTUpdated : Oct 05, 2018, 02:29 AM IST
കോട്ടയ്‌ക്കലില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

Synopsis

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മാഹി ചൊക്ലി സ്വദേശികളായ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ചൊക്ലി തോട്ടോല്‍ മഹറുഫിന്റെ മകന്‍ ഷംസീറിനെ യാത്രയയ്‌ക്കാനായി നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഷംസീര്‍, അനുജന്‍ പര്‍വേശ്, സഹോദരി ഭര്‍ത്താവ് നൗഫല്‍, അയല്‍വാസിയായ ഷംസീര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മഹറൂഫിന്റെ നില ഗുരുതരമാണ്. എടരിക്കോട് പാലച്ചിറയില്‍ വളവും ഇറക്കവുമുള്ള ഭാഗത്താണ് അപകടമുണ്ടായത്. അശ്രദ്ധമായി ഓടിച്ച കണ്ടെയ്നര്‍ ലോറിയെ കാര്‍ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായി ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്