പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

Published : Sep 17, 2018, 04:47 PM ISTUpdated : Sep 19, 2018, 09:28 AM IST
പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

Synopsis

വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ അടിച്ചുകൊന്നു.  ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം.

 

മണിപ്പൂര്‍: വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ അടിച്ചുകൊന്നു.  ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. 26കാരാനായ ഫാറൂഖ് ഖാനെ  വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലുന്നത് നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്തായത്തോടെയാണ്  സംഭവം പുറം ലോകം അറിഞ്ഞത്. 

വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലുകയായിരുന്നു. ഫാറൂഖ് സഞ്ചരിച്ചിരിന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അവശാനയായ യുവാവ് നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നു.  സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാസ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ