എബിവിപി പ്രവര്‍ത്തകന്‍റെ കൊലപാതകം;നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Jan 19, 2018, 07:59 PM ISTUpdated : Oct 05, 2018, 12:38 AM IST
എബിവിപി പ്രവര്‍ത്തകന്‍റെ കൊലപാതകം;നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

കണ്ണൂര്‍:പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ശ്യാമപ്രസാദിന്‍റേത് രാഷ്ട്രീയകൊലപാതകമാണെന്നും എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ വച്ച് കക്കയങ്ങാട് ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വിഡി സതീശൻ; 'വർഗീയതയെ ആണ് എതിർക്കുന്നത്'
ഇരവിപുരത്ത് പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് സ്ഥാനാർത്ഥിയാകുമോ? ആർഎസ്പിയിൽ തർക്കം രൂക്ഷം, കുടുംബാധിപത്യമെന്ന് വിമ‍ർശനം