ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽവെച്ച് അമിതവേ​ഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

കൊച്ചി: ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ(28) തമിഴ്നാട് നീല​ഗിരി കോത്ത​ഗിരി സ്വദേശി റിബിൻ(21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം.

പൊറ്റക്കുഴിയിൽ ഒരു വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാരായ യുവാക്കൾ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽവെച്ച് അമിതവേ​ഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ അമിതവേ​ഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നി​ഗമനം. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.