
ബംഗലൂരു: നടിയോട് കന്യകാത്വം തെളിയിക്കാന്‍ നടന്‍റെ വെല്ലുവിളി. കന്നട സിനിമയിലാണ് സംഭവം. പ്രമുഖ നടന്‍ എസ്.എന്‍ രാജശേഖറാണ് വിവാദത്തിലായിരിക്കുന്നത്. നടിയുടെ പരാതിയില്‍ ഇയാളെ മഗദി പോലീസ് അറസ്റ്റ് ചെയ്തു.
ഐസ് മഹല്‍ എന്ന കന്നട ചിത്രത്തിന്‍റെ സംവിധായകന്‍ കിഷോര്‍ സി നായിക്കിനേയും തന്നെയും കൂട്ടിച്ചേര്‍ത്ത് രാജശേഖര്‍ അപവാദം പ്രചരിപ്പിക്കുന്നതായി നടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി കന്യകയാണോയെന്ന് രാജശേഖര്‍ ചോദിച്ചത്. ആണെങ്കില്‍ വൈദ്യപരിശോധനയിലൂടെ അക്കാര്യം തെളിയിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഐസ് മഹല്‍ എന്ന ചിത്രത്തില്‍ നടിയുടെ പിതാവായാണ് രാജശേഖര്‍ അഭിനയിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്ത നടനെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെയും കിഷോറിനേയും ചേര്‍ത്ത് രാജശേഖര്‍ അപവാദം പ്രചരിപ്പിക്കുന്നതായി കിഷോര്‍ തന്നെയാണ് നടിയെ അറിയിച്ചത്. തുടര്‍ന്ന് നടി ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ മോശം രീതിയിലായിരുന്നു രാജശേഖറിന്‍റെ പ്രതികരണം.
കന്യകയാണെന്ന് തെളിയിച്ചാല്‍ പ്രചരിച്ച ഗോസിപ്പുകള്‍ അസത്യമാണെന്ന് താന്‍ വിശ്വാസിക്കാം എന്നായിരുന്നു രാജശേഖറിന്‍റെ പ്രതികരണം. തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam