പ്രണയബന്ധം തകര്‍ന്നു; ജോത്സ്യനെ വെട്ടിക്കൊന്ന ശേഷം കുറ്റങ്ങള്‍ നിരത്തി പോസ്റ്ററൊട്ടിച്ചു

Published : Dec 25, 2018, 12:57 AM IST
പ്രണയബന്ധം തകര്‍ന്നു; ജോത്സ്യനെ വെട്ടിക്കൊന്ന ശേഷം കുറ്റങ്ങള്‍ നിരത്തി പോസ്റ്ററൊട്ടിച്ചു

Synopsis

നാല്‍പതുകാരനായ ജോത്സ്യനെ റോഡില്‍ വച്ച് വെട്ടികൊന്നു.  പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. കൊല നടത്തിയ തിരുപ്പൂര്‍ സ്വദേശിയായ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ചെന്നൈ: നാല്‍പതുകാരനായ ജോത്സ്യനെ റോഡില്‍ വച്ച് വെട്ടികൊന്നു.  പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. കൊല നടത്തിയ തിരുപ്പൂര്‍ സ്വദേശിയായ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തിരുപ്പതിയിലെ തിരക്കേറിയ റോഡില്‍ വച്ചായിരുന്നു സംഭവം. വഴിയിരികിലൂടെ നടന്ന് പോകുകയായിരുന്നു ജോത്സ്യനായ രമേശ്. ഹെല്‍മെറ്റ് ധരിച്ച് പുറകെ എത്തിയ ഇരുപ്പത്തിയാറുകാരനായ ഭാരതി കയ്യില്‍ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് ജോത്സ്യന്‍റെ തലക്കടിച്ച് വീഴ്ത്തി. പിന്നീട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. 

റോഡിന്‍റെ ഇരുവശവും ആളുകള്‍ നോക്കി നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കൊലപാതകത്തിന് ശേഷം സമീപത്തെ കടയില്‍ ജോത്സ്യന്‍റെ പ്രവൃത്തികളെ വിമര്‍ശിക്കുന്ന പോസ്റ്ററും പതിച്ചാണ് ഇയാള്‍ മടങ്ങിയത്. തന്‍റെ പ്രണയബന്ധം തകരാന്‍ ജോത്സ്യന്‍ കാരണക്കാരനാണെന്ന് ഇയാള്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. 

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പദണ്ഡും സ്ഥലത്ത് തന്നെ ഉപേക്ഷിച്ചിരുന്നു. തിരുപ്പതിയിലെ തന്നെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ