സിംഹങ്ങളുടെ ആക്രമണം ഭയന്ന് ഓടിയ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങിച്ചത്തു

By Web TeamFirst Published Nov 8, 2018, 10:49 PM IST
Highlights

സിംഹങ്ങളുടെ കൂട്ടമായ ആക്രമണത്തിലാണ് കാട്ടുപോത്തുകള്‍ വെള്ളത്തില്‍ ഒലിച്ച് പോയതെന്നാണ് പ്രാഥമിക നിഗമനം

ഗബറോണ്‍: സിംഹങ്ങളുടെ കൂട്ട ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങിപ്പോയി.  ബോസ്വാനയിലെ ചോബ് നദിയില്‍ ഈ ആഴ്ച ആദ്യമായിരുന്നു സംഭവം. കൂട്ടമായി മൃഗങ്ങള്‍ നദിയില്‍ മുങ്ങിപ്പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. വലിയ കാട്ടുപോത്ത് പോലും മേയുന്നതിനിടെ നദിയില്‍ മുങ്ങിപ്പോയിട്ടുണ്ടെന്ന് ബോസ്വാനയിലെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

സിംഹങ്ങളുടെ കൂട്ടമായ ആക്രമണത്തിലാണ് കാട്ടുപോത്തുകള്‍ വെള്ളത്തില്‍ ഒലിച്ച് പോയതെന്നാണ് പ്രാഥമിക നിഗമനമെന്നാണ്  നമീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നദിയുടെ തീരത്ത് മേയുന്നതിനിടയാകാം സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!