'400 കുഞ്ഞുങ്ങളുമായി പത്താം നിലയില്‍ അഭയം തേടി അധ്യാപിക'

By Web TeamFirst Published Aug 16, 2018, 7:02 PM IST
Highlights

താഴത്തെ നിലയില്‍ വെള്ളം കയറിയതോടെയാണ് അധ്യാപികയായ ലിൻഡ ജോസഫ് കുട്ടികളേയും കൂട്ടി മുകളിലേക്ക് മാറിയത്. എന്നാല്‍ വീണ്ടും വെള്ളം ഇരച്ചുവരികയായിരുന്നു 

തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ 400 കുട്ടികളും അധ്യാപികയും കുടുങ്ങിക്കിടക്കുന്നു. വെള്ളം കയറിവന്നതിന് അനുസരിച്ച് ഇവര്‍ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ ആരും എത്താഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപികയും കുടുങ്ങിയ വിവരം മാധ്യമപ്രവര്‍ത്തകയാണ് ട്വീറ്റ് ചെയ്തത്. 

കുട്ടികളും അധ്യാപകരും നിലവില്‍ കെട്ടിടത്തിന്റെ പത്താംനിലയിലാണ് ഉള്ളത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്. തുടര്‍ന്ന് കുട്ടികളുമായി ലിന്‍ഡ ജോസഫ് എന്ന അധ്യാപിക പത്താം നിലയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയില്‍ നിന്ന് ഏതാണ്ട് 2 കിലോമീറ്റര്‍ അകലെയാണ് മുരിങ്ങൂര്‍ ധ്യാനകേന്ദ്രമുള്ളത്. 

Help! teacher Linda Joseph stuck with 400 children on 10th floor, Divine Retreat Centre, Muringoor, DRC Campus, 2kms frm Chalakudy. (1 of 2)

— Bhumika K. (@BangaloreBhumi)
click me!