16 വയസുകാരിയെ കൂട്ട ബലാത്സംഗം കേസ്; അഞ്ച് പേർ അറസ്റ്റിൽ

Web Desk |  
Published : Jul 22, 2018, 04:39 PM ISTUpdated : Oct 02, 2018, 04:24 AM IST
16 വയസുകാരിയെ കൂട്ട ബലാത്സംഗം കേസ്; അഞ്ച് പേർ അറസ്റ്റിൽ

Synopsis

മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്

പുതുച്ചേരി: പുതുച്ചേരിയിൽ 16 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മുഖ്യ പ്രതി വിക്കി, മുകിലൻ, കണ്ണദാസൻ, സൂര്യ, ദേവ എന്നിവരാണ് പിടിയിലായത്. മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവരെ എവിടെ നിന്നാണ് പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ പതിനേഴാം തീയതിയാണ് 16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മുഖ്യ പ്രതി വിക്കി പെൺകുട്ടിയെ പ്രണയം നടിച്ച്, തിരുകണ്ണൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഫാം ഹൗസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി ഇയാളുടെ ഏഴ് സുഹൃത്തുക്കളും പീഡിപ്പിച്ചു.. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞത്. പോക്‌സോ വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് മൂന്ന് സംഘമായാണ് പൊലീസ് അന്വേഷിക്കുന്നത്. വിവരമറിഞ്ഞ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തേനീച്ച കൂട്ടത്തോടെ പാഞ്ഞെത്തി കുത്തി; പത്തോളം പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടം: ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി