
ചെന്നൈ: ഊട്ടിയിൽ 250 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ചെന്നെെയില്‍ നിന്ന് എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ചയാണ് സംഭവം നടന്നത്.
ഊട്ടിയിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള ഉല്ലാതിക്ക് സമീപമാണ് അപകടം നടന്നതെന്ന് നീലഗിരി പൊലീസ് വ്യക്തമാക്കി. ഊട്ടിയിലെ സ്റ്റെർലിംഗ് റിസോർട്ടിൽ ഞായറാഴ്ച ഇവർ താമസിച്ചിരുന്നു. എന്നാൽ, പുറത്ത് കറങ്ങാൻ പോയ ഇവർ പിന്നീട് ഹോട്ടലിലേക്ക് തിരിച്ച് വരാത്തതിനെ തുടർന്ന് ഹോട്ടലുടമ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാഹനാപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ നിന്ന് കാണാതായ ആളുകളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പൊലീസ് അറിയുന്നത്. രക്ഷപ്പെട്ട രണ്ട് പേരും രണ്ട് ദിവസം വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. കാണാതായ ദിവസം മുതൽ ഇവരെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam