
അലെപ്പോയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് നേരെ സിറിയന്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരുമാണ് മരിച്ചത്. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ ജനീവയില്‍ സമാധാന സമ്മേളനം തുടരുന്നതിനിടെയാണ് കിരാത നടപടി.
മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന സന്നദ്ധ സംഘടന നടത്തുന്ന ആശുപത്രിയാണിത്. കുറഞ്ഞത് 40 ബോംബുകളാണ് അലെപ്പോയില്‍ സൈന്യം വര്‍ഷിച്ചത്. താല്‍കാലിക വെടിനിര്‍ത്തല്‍കാറ്റില്‍പറത്തി ഏതാനും ദിവസങ്ങളായി സൈന്യം ആക്രമണം രൂക്ഷമാക്കിയിരുന്നു. വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയില്‍ റഷ്യന്‍ പിന്തുണയോടെയുള്ള നടപടിയില്‍ ഒരാഴ്ചയില്‍100 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്.
ഓരോ 25 മിനിറ്റിനകവും ഒരാള്‍കൊല്ലപ്പെടുന്ന സാഹചര്യത്തില്‍സമാധാന ചര്‍ച്ചകള്‍പ്രഹസനമാണെന്ന് യുഎന്‍പ്രതിനിധി സ്റ്റെഫാന്‍ഡി മിസ്തൂര പറഞ്ഞു. അലെപ്പോ മഹാദുരന്ത ഭൂമിയായി മാറി. സന്നദ്ധ സംഘടനകള്‍ക്ക് കനത്ത വെല്ലുവിളിയും. സാധാരണക്കാരെ രക്ഷിക്കാന്‍അമേരിക്കയും റഷ്യയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസിനെ നേരിടാന്‍സിറിയയിലേക്ക് 250 സൈനികരെ അയയ്ക്കുമെന്ന് അമേരിക്കന്‍പ്രസിഡന്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിറിയയില്‍ പോരാട്ടം രൂക്ഷമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam